FLASH NEWS

വയറ്റിലെ കൊഴുപ്പ് മാറ്റാൻ ഇതാ ഒരു ലളിത മാർഗം...

May 24,2024 10:02 AM IST

വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് കക്കിരി.വിറ്റാമിന്‍ കെ,വിറ്റാമിന്‍ സി,മഗ്‌നീഷ്യം, റിബോഫ്‌ലേവിന്‍,ബി 6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്,കാല്‍സ്യം, ഇരുമ്പ്,ഫോസ്ഫറസ്, സിങ്ക്,സിലിക്ക എന്നിവയെല്ലാം അടങ്ങിയ കക്കിരി വണ്ണം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.ജലാംശം അവശ്യ ധാതുക്കള്‍, വിറ്റാമിനുകള്‍, ഇലക്‌ട്രോലൈറ്റുകള്‍ എന്നിവയാല്‍ സമ്പന്നമായ കക്കിരി ;  പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതാണ്.കക്കിരി കഴിക്കുന്നതിലൂടെ വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നുന്നതിനാൽ അത് വിശപ്പു കുറയ്ക്കുകയും കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രൈറ്റിസ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി,അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാനും കക്കിരി ശീലമാക്കാം.

രണ്ട് ഗ്ലാസ് കക്കിരി ജ്യൂസ് കുടിച്ചുകൊണ്ട് തന്നെ നിങ്ങളുടെ ഒരു ദിവസം ആരംഭിച്ച് ആരോഗ്യവാനായി ഇരിക്കാം.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.